Tuesday
19 Feb 2019

അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ ഏറ്റവും വലിയ നഷ്ടം: മംമ്ത മോഹന്‍ദാസ്

By: Web Desk | Thursday 8 February 2018 7:46 PM IST

അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു നഷ്ടമായിരുന്നെന്ന് മംമ്ത മോഹന്‍ദാസ്.  അരുന്ധതിയില്‍ അനുഷ്കയുടെ റോളിന് ആദ്യം തന്നെയായിരുന്നു വിളിച്ചതെന്ന്  താരം പറയുന്നു.

അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നു. സിനിമയില്‍ ഉണര്‍ന്നെഴുന്നേല്‍ക്കാനുള്ള വിളിയായിരുന്നു അത്. എന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ അപ്പോളോ ആശുപത്രിയിലേക്കുള്ള നിരന്തരമായ യാത്രകള്‍ തനിക്ക് മറ്റൊരു തിരിച്ചറിവു തന്നു. കരിയറിനു പുറകേയല്ല, ജീവിതത്തിനു പുറകേയാണ് താനിപ്പോള്‍ ഓടേണ്ടതെന്നുള്ള തിരിച്ചറിവാണ് ലഭിച്ചത്, മംമ്ത കൂട്ടിച്ചേര്‍ത്തു.

കുറച്ചു വര്‍ഷങ്ങള്‍ തനിക്ക് സിനിമയോട് വലിയ പാഷന്‍ ഉണ്ടായിരുന്നില്ല, ആദ്യത്തെ നാലുവര്‍ഷം താന്‍ വളരെ കണ്‍ഫ്യൂസ്ഡ് ആയിട്ടുള്ള ഒരാളായിരുന്നു, വെറുതെ സിനിമകള്‍ ചെയ്യുന്നു എന്നതിലപ്പുറം ശരിയായ ഒരു ചിത്രവും തിരഞ്ഞെടുത്തില്ല, മംമ്ത പറഞ്ഞു.

Related News