14 March 2026, Saturday

Related news

March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026
March 12, 2026
March 12, 2026
March 12, 2026

മിസൈൽ ശേഷിയെക്കുറിച്ച് ചർച്ച ചെയ്യില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

Janayugom Webdesk
ദുബായ്
February 11, 2026 6:49 pm

അമേരിക്കയുമായുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാനിരിക്കെ, തങ്ങളുടെ മിസൈൽ ശേഷി ചർച്ചാവിഷയമാക്കില്ലെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കി. ഇറാന്റെ മിസൈൽ കരുത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് അലി ഷംഖാനി ബുധനാഴ്ച പ്രസ്താവിച്ചു. ഇസ്ലാമിക വിപ്ലവത്തിന്റെ 47-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ ആണവ പദ്ധതികൾക്കൊപ്പം മിസൈൽ വിന്യാസത്തെയും ചർച്ചകളുടെ പരിധിയിൽ കൊണ്ടുവരാൻ വാഷിംഗ്ടൺ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ഇറാൻ ഇത് എക്കാലവും തള്ളിക്കളഞ്ഞിട്ടുണ്ട്.

ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിന് പകരമായി ആണവ പദ്ധതികളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തയ്യാറാണെന്ന് അറിയിച്ചിട്ടുള്ള ഇറാൻ, എന്നാൽ ഇത് മിസൈൽ പദ്ധതികളുമായി ബന്ധിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇറാന്റെ മിസൈൽ പദ്ധതികൾ ചർച്ചകളുടെ അജണ്ടയിലില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മധ്യേഷ്യയിൽ അമേരിക്കൻ നാവികസേന സാന്നിധ്യം ശക്തമാക്കുന്നതിനിടെ ഒമാനിൽ വെച്ച് കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും പരോക്ഷമായ ചർച്ചകൾ നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.