12 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 10, 2024
November 3, 2024
October 30, 2024
October 29, 2024
October 28, 2024
October 18, 2024
October 9, 2024
October 8, 2024
September 19, 2024

മിസൈലുകൾ ലക്ഷ്യതെറ്റി ജനവാസ മേഖലയിൽ പതിച്ചു; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

Janayugom Webdesk
ജയ്പൂര്‍
March 25, 2023 9:55 pm

രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ പരീശീലനത്തിനിടെ സൈന്യത്തിന്റെ മൂന്ന് മിസൈലുകൾ ലക്ഷ്യതെറ്റി ജനവാസ മേഖലയിൽ പതിച്ചു. സമീപത്തെ വിവിധ ഗ്രാമപ്രദേശങ്ങളിലായാണ് ഇവ പതിച്ചത്. എന്നാൽ ആളപായങ്ങളോ മറ്റ് അപകടങ്ങളോ സംഭവിച്ചിട്ടില്ല. പൊഖ്റാന്‍ ഫീല്‍ഡ് ഫയറിങ്ങ് റേഞ്ചിലാണ് പരശീലനം നടന്നത്. സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമെന്നാണ് വിശദീകരണം. 

മൂന്ന് മിസൈലുകള്‍ സൈനിക പരിശീലനത്തിനിടെ സാങ്കേതിക തകരാറ് മൂലം ലക്ഷ്യം തെറ്റി പതിച്ചതാണെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ അമിതാഭ് ശര്‍മ വ്യക്തമാക്കി. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മിസൈലുകളില്‍ രണ്ട് എണ്ണം കണ്ടെത്തിയെന്നും മൂന്നാമത്തേതിനായി സൈന്യം തെരച്ചില്‍ നടത്തുകയാണെന്നും അമിതാഭ് ശര്‍മ പറഞ്ഞു. 10 മുതല്‍ 25 കിലോമീറ്റര്‍ വരെ ദൂര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മിസൈലുകള്‍ സൈനികര്‍ പരിശീലനത്തിനായി തൊടുത്തപ്പൊള്‍ അതിന്റെ സഞ്ചാരപഥത്തിൽ മാറ്റം വരികയായിരുന്നുവെന്ന് നചന ഡിവൈഎസ്പി കൈലാഷ് വൈഷ്ണോയി സ്ഥിരീകരിച്ചു. മിസൈലുകള്‍ അജാസര്‍ ഗ്രാമത്തിലെ വയലില്‍ നിന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. വയലില്‍ മിസൈല്‍ പതിച്ച സ്ഥലങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Summary;Missiles miss tar­get and hit pop­u­lat­ed areas; Army announces investigation
You may also like this video

TOP NEWS

November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024
November 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.