ഡൽഹിയിൽ നാലു ദിവസം മുമ്പ് കാണാതായ നാലര വയസുകാരന്റെ മൃതദേഹം അഴുക്കുചാലിൽ നിന്ന് കണ്ടെത്തി. വടക്കുകിഴക്കൻ ദില്ലിയിലെ ഖജുരി ഖാസിലെ അഴുക്കുചാലിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കുട്ടി മുങ്ങിമരിച്ചതാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം അന്വേഷണത്തിൽ പൊലീസ് കാലതാമസം വരുത്തിയെന്നാരോപിച്ച് കുട്ടിയുടെ കുടുംബവും ബന്ധുക്കളും മൃതദേഹം റോഡിൽ വച്ച് പ്രകടനം നടത്തി. പ്രകടനം പ്രദേശത്തെ ഗതാഗതക്കുരുക്കിന് കാരണമായെങ്കിലും പൊലീസിന്റെ അപ്പീലിനെത്തുടർന്ന് ജനക്കൂട്ടം പിരിഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായും പൊലീസ് പറഞ്ഞു.
English Summary: Missing boy’s dead body found in drain
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.