Tuesday
26 Mar 2019

കാണാതാകുന്നരെ കണ്ടെത്താനുള്ള അന്വേഷണ സംഘങ്ങള്‍ പുനസംഘടിപ്പിച്ചു

By: Web Desk | Saturday 13 October 2018 8:36 PM IST


തിരുവനന്തപുരം: കാണാതാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരെ കണ്ടെത്തുന്നതിന് രൂപീകരിച്ച രണ്ടു സംസ്ഥാനതല അന്വേഷണ സംഘങ്ങള്‍ പുനസംഘടിപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടു. സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിന്റെ മേധാവി റെയില്‍വേ പൊലീസ് സൂപ്രണ്ട് മെറിന്‍ ജോസഫ് ആയിരിക്കും.

പുരുഷന്‍മാരെയും ആണ്‍കുട്ടികളെയും കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സംഘത്തിന്റെ ചുമതല കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസിന് നല്‍കി. സംഘത്തിലേയ്ക്ക് ആവശ്യമുള്ള മറ്റു ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനുള്ള അനുമതിയും ഇവര്‍ക്ക് നല്‍കി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി യും, സ്‌പെഷ്യല്‍ സെല്‍ പൊലീസ് സൂപ്രണ്ടും അന്വേഷണ സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നീരീക്ഷിക്കുകയും ചെയ്യും.

Related News