Janayugom Online
file photo

നീണ്ടകരയില്‍ നിന്ന് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Web Desk
Posted on July 21, 2019, 11:35 am

കൊല്ലം: കൊല്ലം നീണ്ടകരയില്‍ നിന്ന് മീന്‍പിടുത്തത്തിന് പോയി വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി സഹായരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തമിഴ്‌നാട് നീരോടി സ്വദേശികളായ ജോണ്‍ ബോസ്‌കോ, ലൂര്‍ഥ് രാജ് എന്നിവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച രാവിലെ അഞ്ചുതെങ്ങ് തീരത്താണ് മൃതദേഹം കരയ്ക്കടിഞ്ഞത്.
കോസ്റ്റ്ഗാര്‍ഡും നാവികസേനയും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നീണ്ടകര തുറമുഖത്തു നിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ഇവരുടെ വള്ളം മറിഞ്ഞത്.

മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.