കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍

Web Desk
Posted on April 07, 2019, 11:38 am

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ രണ്ടു ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കോയമ്പത്തൂർ സിറ്റി കോളേജ് ബിഎസ്‌സി രണ്ടാം വര്‍ഷ വിദ്യാര്‍ഥി പ്രഗതി(19)യെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ദിണ്ടിഗല്‍ സ്വദേശിയായ പ്രഗതി രണ്ടു ദിവസം മുമ്പ് വീട്ടിലേക്ക് പോയതായിരുന്നു.

ഹോസ്റ്റലില്‍നിന്നും വീട്ടിലേക്കുപോയ പ്രഗതിയെക്കുറിച്ച് പിന്നീട് വിവരമില്ലായിരുന്നു. കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലൈംഗീക പീഡനത്തിനു ഇരയായിട്ടുണ്ടോയെന്ന വിവരം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ പറയാനാകൂയെന്നും പൊലീസ് അറിയിച്ചു. ഈ വർഷം  ജൂണ്‍ 13 ന് പ്രഗതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. മൃതദേഹം നദിയരികില്‍ കണ്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.