Web Desk

പാലക്കാട്

June 18, 2021, 1:50 pm

രണ്ടുവർഷം മുമ്പ് കാണാതായ പതിനാലുകാരിയെ കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമായ കുഞ്ഞും

Janayugom Online

കൊഴിഞ്ഞാമ്പാറയിൽ നിന്നും 2019‑ൽ കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാലുമാസം പ്രായമായ കൈക്കുഞ്ഞിനൊപ്പം കണ്ടെത്തി. കൊഴിഞ്ഞാമ്പാറ പൊലീസ് 2019‑ൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്ന് 14 കാരിയായ പെൺകുട്ടിയെ കാണാതാകുന്നത്. മധുരയിൽ താമസിച്ചുവന്നിരുന്ന പെൺകുട്ടിയെ 2019ൽ കൊഴിഞ്ഞാമ്പാറയിൽ നിന്നും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് സൂചന.

നെന്മാറയിൽ 11 വർഷം മുമ്പ് കാണാതായ സജിതയെ അവരുടെ വീടിന് സമീപത്തെ യുവാവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ നിന്നും കാണാതായ പെൺകുട്ടികളുടെ ലിസ്റ്റ് ശേഖരിച്ച് സൈബർ പൊലീസിന്റെ സഹായത്തോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ രണ്ടു വർഷം മുമ്പ് തട്ടിക്കൊണ്ടു പോയ 32 കാരനായ തമിഴ്‌നാട് സ്വദേശിക്കു വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
Eng­lish sum­ma­ry: Miss­ing girl found after two years

You may also  like this video: