കാസര്‍കോട്: കാണാതായ വീട്ടമ്മയുടെ മൃതദേഹം ഓവുചാലില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. കോട്ടിക്കുളത്തെ കെവി ഗോവിന്ദന്റെ ഭാര്യ ശാരദയുടെ (80) മൃതദേഹമാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ അഴുകിയ നിലയില്‍ കണ്ടെത്തിയത്. നവംബര്‍ 29നാണ് ഇവരെ വീട്ടില്‍ നിന്നും കാണാതായത്. ഇതു സംബന്ധിച്ച് വീട്ടുകാര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ക്കു വേണ്ടി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വെള്ളം ഒഴുകി പോകുന്ന ഓവുചാലില്‍ വീണ ഇവര്‍ 30 മീറ്ററോളം ദൂരേക്ക് ഒഴുകിപ്പോയിരുന്നു.
മക്കള്‍ വിജയന്‍, രവി, സുരേഷന്‍, രാജേഷ്, ഗീത, ശൈലജ, പരേതനായ ജനാര്‍ദ്ദനന്‍.