Web Desk

തിരുവനന്തപുരം

September 10, 2020, 9:12 am

കാണാതായ യുവാവിൻറെ മൃതദേഹം സുഹൃത്തിൻറെ വീട്ടിലെ കിണറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തി

Janayugom Online

കാണാതായ യുവാവിൻറെ മൃതദേഹം സുഹൃത്തിൻറെ വീട്ടിലെ കിണറ്റിൽ നിന്നും അഴുകിയ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കീഴാറൂർ സ്വദേശി ഷാജിയുടെ(28) മൃതദേഹമാണ് കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്ബാണ് ഷാജിയെ കാണാതായത് യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ഷാജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞു നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോർട്ട്.

you may also like this video