അമേരിക്കയില്‍ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെടുത്തു

Web Desk
Posted on December 03, 2017, 4:20 pm

നോര്‍ത്ത് കരോലിന: ഷെറിന്‍ മാത്യുവിന് പുറകെ അമേരിക്കയില്‍ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ്. ശനിയാഴ്ച അരുവിക്ക് സമീപം കണ്ടെടുത്ത മൃതദേഹം കുട്ടിയുടേതാണെന്നാണ് പൊലീസ് നിഗമനം.
ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് നോര്‍ത്ത് കരോലിന സ്വദേശിയായ മൂന്ന് വയസുകാരി മരിയ വൂഡ്‌സിനെ
കാണാതാകുന്നത്. ഞായറാഴ്ച രാത്രി കിടപ്പുമുറിയില്‍ ഉറക്കിക്കിടത്തിയ കുട്ടിയെ തിങ്കളാഴ്ച രാവിലെയോടെ കാണാതാകുകയായിരുന്നു. കുട്ടിക്കായി വിവിധ ഏജന്‍സികളാണ് അന്വേഷണം നടത്തിയിരുന്നത്. ലഭിച്ച മൃതദേഹം കുട്ടിയുടേതാണെന്നാണ് പ്രാഥമിക നിഗമനം.