Friday
06 Dec 2019

ഡാമില്‍ കുളിക്കുന്നതിനിടെ കാണാതായ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

By: Web Desk | Friday 16 August 2019 3:04 PM IST


കാട്ടാക്കട: സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കുന്നതിനിടെ കാണാതായ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. പൊലീസ് ഹെഡ് ക്വര്‍ട്ടേഴ്‌സ് ജീവനക്കാരനായ കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണന്റെ (49) മൃതദേഹമാണ് കണ്ടെത്തിയത്.

മൃഗങ്ങളെപ്പോലെ കൂട്ടിലടച്ചു; അമിത് ഷായ്ക്ക് മെഹബൂബ മുഫ്തിയുടെ മകളുടെ കത്ത്

പൊലീസ് വകുപ്പിലെ മിനിസ്റ്റിരിയല്‍ ഉദ്യോഗസ്ഥരായ സുഹൃത്തുക്കള്‍ക്കൊപ്പമാണ് രാധാകൃഷ്ണന്‍ ഡാമില്‍ എത്തിയത്. കുളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

തെരഞ്ഞെടുപ്പിന് അനധികൃത പണമൊഴുക്കുന്നത് തടയാന്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം

നെയ്യാറില്‍ നിരപ്പുകാല ചെമ്പൂരുകുന്നില്‍ കടവില്‍ വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് രാധാകൃഷ്ണനെ കാണാതായത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് അഗ്‌നിശമനസേന എത്തിയെങ്കിലും ഏഴു വരെ നടത്തിയ തിരച്ചിലിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇന്ന് രാവിലെ തിരുവനന്തപുരത്തു നിന്നും എത്തിച്ച സ്‌കൂബയുടെ സഹായത്താല്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

YOU MAY LIKE THIS VIDEO ALSO

Related News