ദുരൂഹ സാഹചര്യത്തില്‍ കാസര്‍കോട് നിന്ന് കാണാതായ സഹോദരിമാരെ കണ്ടെത്തി

Web Desk

കാസര്‍കോട്

Posted on August 17, 2020, 12:12 pm

കാസര്‍കോട് മീഞ്ചയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മൂന്ന് സഹോദരിമാരെ കണ്ടെത്തി. വോര്‍ക്കാടി പഞ്ചായത്തിലെ ബജെയിലെ ബന്ധുവീട്ടിനടുത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.

സവിത, ശശികല, സൗമ്യ എന്നിവരെ ഇന്നലെ മുതല്‍ കാണാതായതായി സഹോദരന്‍ പരാതിപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് സഹോദരന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മൊബെെല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് സഹോദരനുമായി തര്‍ക്കം ഉണ്ടായിരുന്നു. പൊലീസ് പെണ്‍കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയാണ്.

Eng­lish sum­ma­ry: miss­ing sis­ters found from kasargode

You may also like this video: