നെടുങ്കണ്ടംം : നെടുങ്കണ്ടം മേഖലയില്‍ നിന്നും കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ കൊച്ചിയില്‍ നിന്ന് കണ്ടെത്തി. ശനിയാഴ്ച രാവിലെ സ്‌കൂളിലേയ്ക്ക് പോയ സുഹൃത്തുകളായ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. കല്ലാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ പാമ്പാടുംപാറ പത്തിനിപ്പാറ കരിപ്പുറത്ത്കണ്ടത്തില്‍ കെ.കെ ഉണ്ണികൃഷ്ണന്‍ (14), ബാലഗ്രാം നിര്‍മ്മലാപുരം ബ്ലോക്ക് നമ്പര്‍ 1240 അനസ് മെയ്തീന്‍, കോമ്പയാര്‍ പ്ലാശ്ശേരില്‍ അരുണ്‍ പ്രസാദ് എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ സ്‌കൂളിലേയ്ക്ക് പുറപ്പെട്ട മൂന്ന് വിദ്യര്‍ത്ഥികളും വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും വീട്ടില്‍ എത്താത്തിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ അന്വേഷണം നടത്തിയത്. സ്‌കൂളില്‍ കുട്ടികള്‍ എത്തിയില്ലായെന്നും ബൈക്കില്‍ ചുറ്റി തിരിയുന്നതായുള്ള വിവരമാണ് സ്‌കൂളില്‍ നിന്നും രക്ഷകര്‍ത്താക്കള്‍ക്ക് ലഭിച്ചത്. സ്‌കൂളിലേയ്ക്ക് പോയവരുടെ കൈവശം ഒരു ജോഡി ഡ്രസും കരുതിയിരുന്നതായും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഉണ്ണികൃഷ്ണന്റെ മാതാവ് നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ രാവിലെ 9.45ഓടെ പാറത്തോട് ഭാഗത്ത് വെച്ച് സ്വീച്ച് ഓഫ് ആയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ ഉണ്ണികൃഷ്ണന്‍ കൊച്ചിയിലെ വല്ലാര്‍പാടത്ത് ഉളള വിവരം മാതാവിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
English summary: Missing students were found
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.