16 September 2024, Monday
KSFE Galaxy Chits Banner 2

വിജയ് മല്യയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

Janayugom Webdesk
മുംബൈ
July 2, 2024 10:48 pm

ഇന്ത്യൻ ഓവർസീസ് ബാങ്കുമായി (ഐഒബി) ബന്ധപ്പെട്ട 180 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ ഒളിവിൽ കഴിയുന്ന വ്യവസായി വിജയ് മല്യയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മുംബൈ പ്രത്യേക സിബിഐ കോടതി ജഡ്ജി എ‌സ‌്പി നായിക് നിംബാൽക്കറുടെതാണ് ഉത്തരവ്.

കിങ്ഫിഷർ എയർലൈൻസിന്റെ പേരിലെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ മനഃപൂർവം വീഴ്ച വരുത്തുകയും ബാങ്കിന് 180 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്. 2007–2012 കാ​ലഘട്ടത്തിൽ ബാങ്കിൽ നിന്ന് കിങ്ഫിഷർ‌ എയർലൈൻസ് നേടിയ വായ്പ വകമാറ്റിയെന്നാരോപിച്ച് സിബിഐ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലാണ് വാറണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒളിവിൽ പോയ വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Miss­ing woman mur­dered in Man­nar: Four in custody

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.