ആര്‍ട്ടിഒ ഓഫീസിലെ അപാകത; പിഴ അടക്കുവാനുള്ള നോട്ടീസ് കണ്ട് വാഹന ഉടമകള്‍ ഞെട്ടി

Web Desk

നെടുങ്കണ്ടം

Posted on July 17, 2020, 9:31 pm

ആര്‍ട്ടിഓ ഓഫീസിലെ അപാകതള്‍ മൂലം തെറ്റായ വിലാസത്തില്‍ പിഴ അടക്കുവാനുള്ള നോട്ടീസ് എത്തിയത് വാഹന ഉടമകളെ വെട്ടിലാക്കി. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ഫോട്ടോ പ്രകാരം പിഴ അടക്കണമെന്ന് കാണിച്ച് ഉടുമ്പന്‍ചോല സബ് ആര്‍ട്ടിഒ ഓഫീസില്‍ നിന്നും നോട്ടീസ് എത്തിയത് ആളുകളെ ഞെട്ടിച്ചു.

അനധികൃതമായി നെടുങ്കണ്ടം ടൗണില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക്‌മേല്‍ കഴിഞ്ഞ ദിവസം വാഹന വകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ട്ടിഒ ഓഫീസില്‍ നിന്നും പിഴ ഈടാക്കുന്നതിനായ അയച്ച നോട്ടീസിലാണ് മേല്‍വിലാസം മാറി എത്തിയത്.

എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ വാഹന ഉടമയ്ക്കും  ഇതേ നോട്ടീസ് സ്വന്തം മേല്‍വിലാസത്തിലും ലഭിച്ചിരുന്നു. അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ ഫോട്ടോയും സമയവും എല്ലാം കാണിച്ച് മറ്റൊരു വാഹന ഉടമയ്ക്ക് നോട്ടീസ് എത്തുകയം ചെയ്തു. ഇത്തരത്തില്‍ അനധികൃത പാര്‍ക്കിംഗിന്റെ പേരില്‍ പിഴ അടക്കുവാന്‍ നോട്ടീസ് എത്തിയതോടെ വാഹന ഉടമകള്‍ വെട്ടിലായി.

Eng­lish sum­ma­ry: mis­take by RTO office .