Web Desk

നെടുങ്കണ്ടം

May 26, 2020, 7:55 pm

ഹോട്ട്‌സ്പോട്ട് പഞ്ചായത്തുകളുടെ പേരുകൾ തമ്മില്‍ മാറിയത് ജനങ്ങളില്‍ ആശങ്കയ്ക്ക് കാരണമായി

Janayugom Online

ഗ്രാമ പഞ്ചായത്തുകളുടെ പേരുകൾ മാറി ജില്ലാ കളക്ടറുടെ അറിയിപ്പ് വന്നത് ജനങ്ങളില്‍ ആശങ്കയ്ക്ക് കാരണമായി. കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 8, 11, 12 വാര്‍ഡുകള്‍ ഹോട്ട്‌സ്പോട്ട് ആക്കിയതായാണ് അറിയിപ്പ് വന്നത്. കോവിഡ് 19 സ്ഥിതികരിച്ച രോഗി താമസിച്ചതും സഞ്ചരിച്ചതുമായ ഉടുമ്പൻചോല താലൂക്കിലെ പാറത്തോടാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കാൻ ജില്ല മെഡിക്കൽ ഓഫീസർ കളക്ടർക്ക് റിപ്പോര്ട്ട നൽകിയത്.

പഞ്ചയാത്തുകൾ മാറി പോയെന്ന പിശക്  മനസിലായതോടെ ജില്ലാ ഭരണകൂടം പിശക് സംഭവിച്ച അറിയിപ്പ് പിന്‍വലിച്ച് പുതിയ ഉത്തരവ് ഇറക്കി.  ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ തിങ്കളാഴ്ച വന്ന അറിയിപ്പിലും ഇതേ തെറ്റ് കടന്ന് കൂടിയതോടെ.  നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ആശങ്കയിലായത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ ഹോട്ട്സ്‌പോട്ടുകള്‍ എന്ന് അറിയിച്ചത് പിശക് സംഭവിച്ചതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കള്ക്ടറുടെ ഫേസ്ബുക്ക് പേജിലും നിലവില്‍ പുതിയ അറിയിപ്പാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. പിശക് സംഭവിച്ച അറിയിപ്പ് നീക്കം ചെയ്യുകയും ചെയ്തു.

Eng­lish Sum­ma­ry: mis­take from dis­trict administration