കോവിഡിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നു പറയുമ്പോള്‍ തന്നെ എല്ലാവരുടെയും ഉള്ളില്‍ പേടിയാണ് ഫലം നെഗറ്റീവാകണം എന്ന ഒറ്റ പ്രാര്‍ത്ഥനയായിരിക്കും അപ്പോള്‍ എല്ലാവര്ക്കും. എന്നാല്‍ ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലെ ഒരു കുടുംബത്തിന് കൊറോണ പരിശോധനാ ഫലം നെഗറ്റീവായിട്ടും ഭീതിയോടെ കഴിച്ചു കൂട്ടേണ്ടി വന്നത് ഒരാഴ്ചക്കാലമാണ്.
സ്രവപരിശോധനാ ഫലം രേഖപ്പെടുത്തിയപ്പോള്‍ വന്ന പിഴവാണ് വിനയായത്. ഫലം നെഗറ്റീവായിട്ടും, പോസിറ്റീവ് ആണെന്ന് രേഖപ്പെടുത്തി നല്‍കിയതോടെയാണ് 66കാരനും കുടുംബവും ഭീതിയിലായത്. കടുത്ത തൊണ്ടവേദനയും ജലദോഷവും വന്നതോടെയാണ് ഒരാഴ്ചമുമ്പ് 66കാരനെ മോറാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവം പരിശോധിച്ചു. ഫലം പോസിറ്റീവാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഇദ്ദേഹമുള്‍പ്പെടുന്ന എട്ടംഗ കുടുംബത്തെ ക്വാറന്റൈനിലാക്കി. ഇദ്ദേഹം ഏതെല്ലാം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തി എന്ന് അറിയാനുള്ള ശ്രമവും തടങ്ങി. എന്നാല്‍ റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഫലം ടൈപ്പ് ചെയ്തപ്പോള്‍ വന്ന പിഴവാണെന്നും നേരത്തേവന്ന പരിശോധനാ ഫലം നെഗറ്റീവായിരുന്നു എന്നും വ്യക്തമാക്കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെയും കുടുംബത്തെയും വീട്ടില്‍ പോകാന്‍ അനുവദിക്കുയായിരുന്നു.
English Summary: mistake in covid-19 result of family in UP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.