6 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 19, 2024
November 11, 2024
November 11, 2024
November 11, 2024
November 9, 2024
November 8, 2024
November 6, 2024
November 3, 2024
November 3, 2024

പൂര നഗരിയിലെ ആംബുലൻസ് ദുരുപയോഗം ; സുരേഷ്‌ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്

Janayugom Webdesk
തൃശൂർ
November 3, 2024 10:07 am

തൃശൂർപൂര നഗരിയിലെത്താൻ ആംബുലൻസിൽ യാത്രചെയ്ത സംഭവത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ് . തൃശൂർ ഈസ്റ്റ് പൊലീസാണ് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ ബി സുമേഷിന്റെ പരാതിയിൽ കേസെടുത്തത് . 6 മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് സുരേഷ്‌ഗോപിക്കെതിരെ ചുമത്തിയിട്ടുള്ളത് . ഇന്ന് പുലർച്ചെയാണ് സുരേഷ് ഗോപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മനുഷ്യ ജീവന് ഹാനി വരാൻ സാധ്യതയുള്ള തരത്തിൽ ആംബുലൻസിൽ സഞ്ചരിച്ചുവെന്നാണ് പരാതിയിലുള്ളത്. അഭിജിത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. 

സുരേഷ് ​ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ താൻ ആംബുലൻസിൽ എത്തിയെന്നത് കള്ളമാണെന്നായിരുന്നു നടന്റെ വാദം. എന്നാൽ ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞതോടെ പുതിയ തിരക്കഥയുമായെത്തി. അഞ്ച്‌ കിലോമീറ്റർ കാറിൽ സഞ്ചരിച്ചാണ്‌ പൂരത്തിനെത്തിയത്‌. എന്നാൽ തന്റെ വാഹനം ഗുണ്ടകൾ ആക്രമിച്ചെന്നും അതിനാലാണ്‌ ആംബുലൻസിൽ പോയതെന്നുമായിരുന്നു പുതിയ വിശദീകരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.