ഇന്ത്യന്‍ ടീമിന് പ്രോത്സാഹനവുമായി വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് രംഗത്ത്. സാരിയുടുത്ത് ബാറ്റിങ്ങിനിറങ്ങിയ മിതാലിയുടെ വീഡിയോ ഇതിനിടെ സമൂഹമാധ്യമങ്ങളിലും തരംഗമായി. വനിതാ ടി20 ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം പകരുന്നതിനാണ് താരം ആശംസയും പ്രോത്സാഹനങ്ങളുമായി രംഗത്തെത്തിയത്. ലോക വനിതാ ദിനത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഫൈനല്‍ മത്സരം നടക്കുന്നത് എന്നതും മിതാലിയുടെ സന്ദേശത്തിന് പിറകിലുണ്ട്. ‘തങ്ങള്‍ക്കും അത് സാധിക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കൂ, ട്രോഫി ഇന്ത്യയിലെത്തിക്കൂ’ എന്നും മിതാലി ഇന്ത്യൻ താരങ്ങളോട് പറഞ്ഞു.
ENGLISH SUMMARY: Mithali Raj is excited about the Indian team
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.