Thursday
22 Aug 2019

കർഷക മിത്ര പുരസ്ക്കാരം ഇടവരമ്പേൽ തോമസിന്

By: Web Desk | Saturday 16 February 2019 4:10 PM IST


രാജാക്കാട്:  ഇല നേച്ചർ ക്ലബ്ബ് കേരളയുടെ മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്ക്കാരം പൊന്മുടി ഇടവരമ്പേൽ തോമസിന് ലഭിച്ചു.  ഇരുപത്തിയയ്യായിരം രൂപയും,  പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.കട്ടപ്പന ടൗൺ ഹാളിൽ എം പി ജോയിസ് ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ച് റോഷി അഗസ്റ്റ്യൻ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസും,കട്ടപ്പന നഗരസഭ  ചെയർമാൻ മനോജ് എം തോമസും ചേർന്ന് അവാർഡ് ദാനം നിർവ്വഹിച്ചു.
രണ്ട് ഏക്കർ സ്ഥലത്ത് കുരുമുളക്, കൊക്കോ,തെങ്ങ്,ജാതി, ഗ്രാമ്പൂ,സർവസുഗന്ധി, ഫലവൃക്ഷങ്ങൾ,പച്ചക്കറികൾ, ഔഷധസസ്യങ്ങൾ,മഴമറയിൽ കാർഷിക നേഴ്സറി,മഴവെള്ള സംഭരണി എന്നിവയും,പശു,ആട്, കോഴി,തേനീച്ച വളർത്തൽ,മത്സൃകൃഷി എന്നിവയും അനുബന്ധമായി നടത്തുന്നുണ്ട്.ആരേയും ആകർഷിക്കുന്ന തരത്തിലാണ് സമ്മിശ്ര കൃഷിയിലൂടെ തോട്ടം അണിയിച്ചൊരുക്കിയിരിക്കുന്നത്.
തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് വിപണനം നടത്തുന്നതിന് വേണ്ടിയുള്ള ജൈവസാക്ഷ്യപത്രവും ഇദ്ദേഹം നേടിയിട്ടുണ്ട്.കാർഷിക മേഖലയുമായി ബന്ധപ്പെട്ട് മുൻപും നിരവധി അവാർഡുകൾ ഈ കർഷകന് ലഭിച്ചിട്ടുണ്ട്.കാർഷിക ഗവേഷണത്തിന്റെ ഭാഗമായി അത്യുത്പാദനശേഷിയുള്ള ഇടവരവേൽ ഗോൾഡ് എന്ന പേരിൽ പുതിയ ഇനം ജാതി വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഭാര്യ ഗ്രേസിയും മക്കളായ രശ്മി,രമ്യ,രഞ്ജിത്ത്, അഞ്ചു,അന്ന ലയോണ എന്നിവരും വേണ്ട പ്രോത്സാഹനവുമായി തോമസിനൊപ്പമുണ്ട്.
Related News