Janayugom Online
election-commission-

മിസോറാം തെരഞ്ഞെടുപ്പ്: ബിജെപിയുടെ ആവശ്യം തള്ളി

Web Desk
Posted on November 09, 2018, 10:41 pm

മിസോറാം: മിസോറാമില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്ന ബിജെപിയുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍. സംസ്ഥാന അധ്യക്ഷന്‍ ജെ വി ലൂന സമര്‍പ്പിച്ച അപേക്ഷയാണ് കമ്മിഷന്‍ തള്ളിയത്. നേരത്തേ മിസോറാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കണമെന്ന ആവശ്യവുമായി പൗരാവകാശ സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായ എസ് ബി ശശാങ്കിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹിയിലേക്ക് വിളിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രക്ഷോഭങ്ങള്‍ക്ക് അയവ് വന്നത്.
സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി നീട്ടേണ്ട ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. നവംബര്‍ ഒമ്പത് തന്നെയാകും പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയെന്ന് കമ്മിഷന്‍ വ്യക്തമാക്കി.