October 1, 2022 Saturday

Related news

September 29, 2022
September 17, 2022
September 15, 2022
August 18, 2022
August 17, 2022
July 30, 2022
July 27, 2022
July 27, 2022
July 19, 2022
July 12, 2022

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Janayugom Webdesk
ചെന്നൈ
May 3, 2021 9:27 pm

തമിഴ്നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 158 സീറ്റുകളാണ് പിടിച്ചാണ് പത്തുവർഷത്തിന് ശേഷം ഡിഎംകെ അധികാരത്തിലേറുന്നത്. തമിഴ്നാട്ടില്‍ ആദ്യമായാണ് എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങുകളിലെ ആഘോഷങ്ങള്‍ ഒഴിവാക്കി. ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ അധികാരത്തിലേറും. 

ഇത്തവണ ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളത്. മകൻ ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്ക് മണ്ഡലത്തിൽ നിന്ന് 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. നാളെ വിളിച്ച് ചേർത്ത എംഎൽഎമാരുടെ യോഗത്തിൽ പാർട്ടിയുടെ നിയമസഭാ നേതാവിനെ പ്രഖ്യാപിക്കും. 

ENGLISH SUMMARY:MK Stal­in will be sworn in as Tamil Nadu Chief Min­is­ter on Friday
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.