തമിഴ്നാട് തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഡിഎംകെ മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പദ്ധതികള്‍ വേഗത്തിലാക്കി. തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതുമായി കൂടിക്കാഴ്ച നടത്തിയ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കത്ത് സമര്‍പ്പിച്ചു .
ഇതിന് പുറമെ ഡിഎംകെയുടെ 133 പേരടക്കം 159 എം.എല്‍.എമാര്‍ ഒപ്പിട്ട പിന്തുണ കത്തും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ഗവര്‍ണര്‍ വൈകീട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതെ സമയം മുതിര്‍ന്ന ഡിഎംകെ നേതാക്കളായ ടിആര്‍ തങ്കബാലു, ദുരൈ മുരുകന്‍, എ രാജ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മേയ് 7 ന് നടത്താനാണ് തീരുമാനം. ചൊവ്വാഴ്ച എംകെ സ്റ്റാലിനെ ഡിഎംകെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. 234 അംഗ നിയമസഭയില്‍ ഡി.എം.കെ ഒറ്റക്ക് 133 സീറ്റുകള്‍ നേടിയപ്പോള്‍ അണ്ണാ ഡിഎംകെ മുന്നണി 75 സീറ്റില്‍ മാത്രമാണ് വിജയം നേടിയത് .
English Summary : MK Stalin writes to governor for Govt formation
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.