October 3, 2022 Monday

Related news

September 21, 2022
September 17, 2022
September 4, 2022
August 4, 2022
July 4, 2022
July 1, 2022
June 29, 2022
June 27, 2022
June 27, 2022
June 8, 2022

ചങ്ങനാശേരി എംഎല്‍എ സി എഫ് തോമസ് അന്തരിച്ചു

Janayugom Webdesk
കൊട്ടയം
September 27, 2020 10:35 am

കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി എഫ് തോമസ്(81) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വർഷമായി എംഎൽഎയായിരുന്നു. 1980 ൽ കേരള കോൺഗ്രസിനുവേണ്ടി ഇടതുപക്ഷ സ്ഥാനാർത്ഥിയായാണ് ആദ്യമായി മത്സരിക്കുന്നത്. കെഎസ് യുവിലൂടെ പൊതുരംഗത്തേക്ക് വന്നു.
അധ്യാപകനായിരിക്കെ 1979 ൽ കേരള കോൺഗ്രസ് രൂപീകരണത്തിൽ കെ എം മാണിയോടൊപ്പം നേതൃത്വം വഹിച്ചു. പിന്നീട് അധ്യാപകവൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ സജീവമായി. ഏറെക്കാലം മാണി കോൺഗ്രസിന്റെ ചെയർമാനായിരുന്നു.

2001–2006 ഘട്ടത്തിയിൽ യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന ചുമതലയുള്ള മന്ത്രിയായിരുന്നു. മാണിയുടെ ഏറ്റവുമടുത്ത വിശ്വസ്തൻ എന്നതിലപ്പുറം, മാണിക്ക് ശേഷം കേരള കോൺഗ്രസിലെ പ്രതിസന്ധിയിൽ സി എഫ് തോമസിന്റെ നിലപാടിനെ രാഷ്ട്രീയ കേരളം ശ്രദ്ധിച്ചു. താനെന്നും കെ എം മാണിയുടെ മനസിനൊപ്പവും മാണിയുടെ പാർട്ടിക്കൊപ്പവും ആണെന്നും ഇപ്പോൾ കേരള കോൺഗ്രസ് എം എന്നത് പി ജെ ജോസഫ് നയിക്കുന്ന പാർട്ടി ആണെന്നുമായിരുന്നു സി എഫിന്റെ നിലപാട്.

ഏതാനും നാളുകളായി വാർദ്ധക്യസഹചമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ സമ്മേളനത്തിലും രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലും ആരോഗ്യകാരണങ്ങളാൽ വിട്ടുനിന്നിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കെ എം മാണി ഉൾപ്പെടെ എതിർത്തതോടെ ഒമ്പതാം ഊഴത്തിന് തയ്യാറാവുകയായിരുന്നു.

ENGLISH SUMMARY:MLA C F thomas passed away
You may also like this video

updat­ing.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.