പൊലീസ് ലാത്തി ചാര്‍ജില്‍ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കയ്യൊടിഞ്ഞു

Web Desk
Posted on July 23, 2019, 6:44 pm

കൊച്ചി: പൊലീസ് ലാത്തി ചാര്‍ജില്‍ എംഎല്‍എയുടെ കയ്യൊടിഞ്ഞു. സിപിഐ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന ഐജി ഓഫിസ് മാര്‍ച്ചിനിടെയാണ് പൊലിസ് അതിക്രമത്തില്‍ എല്‍ദോ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് ലാത്തിയടിയില്‍ പുറത്തു മുറിവേറ്റിരുന്നു.

ജില്ലാ സെക്രട്ടറി പി രാജുവിന് തലയ്ക്കു പൊട്ടലുണ്ടായി. അസി. സെക്രട്ടറി കെ എന്‍ സുഗതന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി സി രഞ്ജിത്ത് എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വേദനയെ തുടര്‍ന്ന് വിശദമായ പരിശോധനയിലാണ് കൈയ്ക്ക് ഒടിവുണ്ടായതായി കണ്ടെത്തിയത്.