നിയമസഭയില്‍ വനിതാ എംഎല്‍എക്ക് ദേഹാസ്വാസ്ഥ്യം

Web Desk
Posted on July 02, 2019, 3:38 pm

തിരുവനന്തപുരം: നിയമസഭയില്‍ വൈക്കം എംഎല്‍ എ സി കെ ആശക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അവരെ സഭയ്ക്ക് പുറത്തേക്ക് കൊണ്ടുപോയി.

ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ ഐ ബി സതീഷ് പ്രസംഗിച്ചു കൊണ്ടിരിക്കേ നടന്നു വന്ന ആശയുടെ കാല്‍ മേശയുടെ കാലില്‍ തട്ടി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയായിരുന്നു. ചെറിയ ഇടവേളക്കുശേഷം സഭ തുടര്‍ന്നു.