20 April 2024, Saturday

പണമെറിഞ്ഞും നൃത്തം ചെയ്തും പാര്‍ട്ടിയില്‍ യുവതിക്കൊപ്പം എംഎല്‍എ: മാന്യമായി പെരുമാറണമെന്ന് വിമര്‍ശനം

Janayugom Webdesk
പട്ന
May 16, 2022 3:48 pm

അടിവസ്ത്രം മാത്രം മാത്രം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്തതിനെത്തുടര്‍ന്ന് വിവാദത്തിലായ ബിഹാറിലെ ബിജെഡി എംഎല്‍എ വീണ്ടും വിവാദത്തില്‍. പട്നയില്‍ നടന്ന വിവാഹ സല്‍ക്കാര ചടങ്ങിനിടെയാണ് യുവതിക്കൊപ്പം എംഎല്‍എ നിലമറന്ന് നൃത്തം ചെയ്തത്. ഭഗല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഗോപാല്‍ മണ്ഡല്‍. നൃത്തം നടക്കുന്നതിനിടെ വേദിയില്‍ ഇരിക്കുകയായിരുന്ന എംഎല്‍എ പെട്ടെന്ന് എണീറ്റ് നൃത്തം ചെയ്യുകയായിരുന്നു. പീന്നീട് തിരിച്ച് ഇരിപ്പടത്തില്‍ പോയിരുന്ന എംഎല്‍എയെ നര്‍ത്തകി വിളിച്ചുകൊണ്ടുവന്ന് നൃത്തം ചെയ്യിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

നര്‍ത്തകരെ ഒരിക്കലും നൃത്തം ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. അതേസമയം പൊതുവേദികളില്‍ മാന്യമായി പെരുമാറണമെന്ന് എംഎല്‍എയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലും അശ്ലീല നൃത്തം കളിച്ചെന്നാരോപിച്ച് മണ്ഡലിനെതിരെ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: MLA with young woman in par­ty throw­ing mon­ey and danc­ing: Crit­i­cism for being polite

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.