28 March 2024, Thursday

എംഎല്‍എമാരും എംപിയും തൃണമൂലിലേക്ക്; ബംഗാളില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റി ബിജെപി

Janayugom Webdesk
കൊല്‍ക്കത്ത
September 21, 2021 11:07 am

പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടി തല്‍സ്ഥാനത്തുനിന്ന് നീക്കി. ബിജെപിയില്‍നിന്ന് എംപിയും എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ എംപി. സുകാന്ത മജുംദാറിനോട് നേതൃത്വം ആവശ്യപ്പെട്ടു. പകരം ദിലീപ് ഘോഷിന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഇതുവരെ നാല് എംഎല്‍എമാരും ഒരു എംപിയുമാണ് ബിജെപിയില്‍നിന്ന് തൃണമൂലില്‍ എത്തിയത്. മുന്‍കേന്ദ്രമന്ത്രിയും എം.പിയുമായ ബാബുല്‍ സുപ്രിയോ ആണ് ഏറ്റവും ഒടുവില്‍ ബി.ജെ.പി. വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. എംഎല്‍എമാരായ സൗമന്‍ റോയ്, ബിശ്വജിത് ദാസ്, തന്‍മയ് ഘോഷ്, മുകുള്‍ റോയ് എന്നിവരാണ് ബാബുലിന് മുന്‍പ് ബി.ജെ.പി. വിട്ട് തൃണമൂല്‍ കൂടാരത്തിലെത്തിയത്. പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയില്‍ 200‑ല്‍ അധികം സീറ്റുകള്‍ നേടുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. എന്നാല്‍ 77 സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്.

 

Eng­lish Sum­ma­ry: MLAs and MPs join Tri­namool; BJP replaces state pres­i­dent in Bengal

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.