28 March 2024, Thursday

Related news

March 1, 2023
November 3, 2022
November 1, 2022
October 28, 2022
October 22, 2022
October 20, 2022
October 13, 2022
October 12, 2022
April 13, 2022

എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം: സർക്കാർ ഹൈക്കോടതിയിൽ

Janayugom Webdesk
കൊച്ചി
October 28, 2022 7:19 pm

ബലാത്സംഗക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ.
എൽദോസിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. അന്വേഷണവുമായി എൽദോസ് സഹകരിക്കുന്നില്ലെന്നും കൂടുതൽ തെളിവെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു. വധശ്രമത്തിനും ബലാത്സംഗത്തിനും തെളിവുകളുണ്ടെന്നും അത് പരിഗണിക്കാതെയാണ് കീഴ്‌ക്കോടതി നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഒക്ടോബർ 20ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് പരാതിക്കാരിയായ അധ്യാപിക രംഗത്തെത്തിയത്. തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് എംഎൽഎയ്ക്കെതിരെ പൊലീസ് ആദ്യം കേസെടുത്തത്. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമം, വധശ്രമം എന്നീ വകുപ്പുകൾ കൂടി ചുമത്തുകയായിരുന്നു.
അതിനിടെ സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കൂടി കേസെടുത്തു. അഭിഭാഷകരായ കുറ്റ്യാനി സുധീര്‍, അലക്സ്, ജോസ്, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായ രാഗം രാധാകൃഷ്ണന്‍ എന്നിവരെയാണ് രണ്ട് മുതല്‍ അഞ്ച് വരെ പ്രതികളാക്കിയത്.
അതേസമയം, പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 31ലേക്ക് മാറ്റി. അന്നേ ദിവസം കേസ് ഡയറി ഫയലും റിപ്പോര്‍ട്ടും ഹാജരാക്കാന്‍ തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസൂന്‍ മോഹന്‍ ഉത്തരവിട്ടു. ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകളില്‍ എംഎല്‍എയെ പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് ക്രൈം ബ്രാഞ്ച് ഇന്നലെ തെളിവെടുപ്പും നടത്തി. 

Eng­lish Sum­ma­ry: MLA’s antic­i­pa­to­ry bail should be can­celled: Govt in High Court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.