June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

മ്ലാവിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ഗുരുതര പരിക്ക്

By Janayugom Webdesk
January 28, 2020

മ്ലാവിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ഗുരുതര പരിക്ക്. ആനയിറങ്കല്‍ സ്വദേശിനി മുരുകമ്മാളിനാ(48)ണ് പരിക്കേറ്റത്. നടുവിന് പരിക്ക് ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

തേയില തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന മുരുകമ്മാളിനെ മ്ലാവ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. തേയില തോട്ടത്തിനിടയിലൂടെ നായ ഓടിച്ചു കൊണ്ടുവന്ന മ്ലാവാണ് ആക്രമണം  നടത്തിയത്. ഇടിച്ചിട്ട ശേഷം മ്ലാവ് ദൂരേക്കോടി മറഞ്ഞു. സംഭവ സമയത്ത് തോട്ടത്തില്‍ മറ്റ് തൊഴിലാളികളും ജോലി ചെയ്തിരുന്നു. മ്ലാവിന്‍റെ ഇടിയില്‍ ബോധരഹിതയായ മുരുകമ്മാളിനെ മറ്റു തൊഴിലാളികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.