ദേഹാസ്വാസ്ഥ്യം; മന്ത്രി എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Web Desk
Posted on July 17, 2019, 9:42 pm

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ മന്ത്രി എം എം മണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ സര്‍ജറി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ് അറിയിച്ചു.