Web Desk

നെടുങ്കണ്ടം

June 30, 2021, 9:29 pm

വില വര്‍ദ്ധനവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരേ നയം: എം എം മണി

Janayugom Online

പെട്രോള്‍, ഡീസല്‍ എന്നിവയുടെ അമിത വില വര്‍ദ്ധനവ് എല്ലാ നിയമങ്ങളും ലംഘിച്ച് ജനങ്ങളില്‍ നിന്നും മോദി സര്‍ക്കാര്‍ കൊള്ളയടിക്കുന്നതായി എം.എം മണി എം.എല്‍എ പറഞ്ഞു. യുപിഎ, എന്‍ഡിഎ ഗവണ്‍മെന്റുകള്‍ ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണെന്ന് എല്‍ഡിഎഫിന്റെ നേത്യത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ നടന്ന പ്രതിക്ഷേധത്തിന്റെ ഭാഗമായി നെടുങ്കണ്ടത്ത് നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ് നേത്യത്വം നല്‍കിയ യൂപിഎ ഗവണ്‍മെന്റ് തുടങ്ങി വെച്ച അമിത ഇന്ധനവില അമിത വില വര്‍ദ്ധിപ്പിക്കല്‍ നയം തന്നെയാണ് ഇപ്പോള്‍ മോദിയുടെ നേത്യത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റും രാജ്യത്ത് നടപ്പിലക്കി വരുന്നത. ഇന്ധനവില വര്‍ദ്ധനവ് സാധാരണ ജനങ്ങളെ ബാധിക്കില്ലായെന്നും ഇത് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ മാത്രമേ ബാധിക്കുകയുളളുവെന്ന തനി തട്ടിപ്പാണ് മോദിയും കൂട്ടരും പറഞ്ഞ് നടക്കുന്നത്. കോവിഡ് കാലത്ത് വലഞ്ഞ രാജ്യത്തെ ജനങ്ങളെ യാതൊരു ദാക്ഷണ്യവും കാട്ടാതെ കൊള്ളടി തുടരുകയാണെന്നും എം.എം മണി പറഞ്ഞു. 

Eng­lish Sum­ma­ry : mm mani on bjp con­gress and price hike

You may also like this video :