കെ എസ്ഇ ബിക്ക് 2441 കോടി വൈദ്യുതി കുടിശ്ശിക കിട്ടാനുണ്ടെന്ന് മന്ത്രി എം എം മണി

Web Desk
Posted on February 07, 2018, 12:36 pm

തിരുവനന്തപുരം: വൈദ്യുതി കുടിശ്ശിക ഇനത്തില്‍ കെ എസ്ഇ ബിക്ക് 2441 കോടി കിട്ടാനുണ്ടെന്ന് മന്ത്രി എം എം മണി നിയമസഭയില്‍ അറിയിച്ചു സര്‍ക്കാര്‍ വകുപ്പുകളും പൊതു മേഖലാ സ്ഥാപനങ്ങളുമാണ് കുടിശ്ശിക വരുത്തിയത്.

ജല അതോറിറ്റി 1219.33 കോടിയാണ് കൊടുക്കാനുള്ളത്. 109.09കോടി സര്‍ക്കാര്‍ വകുപ്പുകളും 205.58 കോടി പൊതു മേഖലാ സ്ഥാപനങ്ങളും 550.28 കോടി സ്വകാര്യ സ്ഥാപനങ്ങളും കൊടുക്കാനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.