Janayugom Online
rain- janayugam

മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് എം എം മണി

Web Desk
Posted on July 27, 2018, 12:30 pm

ഇടുക്കി: കനത്ത മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുതമന്ത്രി എം എം മണി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ ഡാമി​ന്റെ ജലനിരപ്പ്​ 142 അടിയാക്കണമെന്ന കോടതി വിധി ഉണ്ടെങ്കിലും സമവായമുണ്ടാക്കി അതിന് മുൻപ്  തുറന്ന്​ വിടാനാണ്​ ശ്രമം. അ​ല്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ വെള്ളം കുടിച്ചും തമിഴ്​നാട്ടുകാര്‍ വെള്ളം കിട്ടാതെയും മരിക്കുന്ന സാഹചര്യമുണ്ടാകുമെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയില്‍ എത്തിയിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ 10 ദിവസത്തിനകം പരമാവധി ജല ശേഖരണ നിരപ്പായ
2403 അടിയില്‍ എത്തിച്ചേരുന്നതാണ്. തുടര്‍ന്ന് അധികമായി ഒഴുകി എത്തുന്ന ജലം ചെറുതോണി ഡാം ഷട്ടറുകള്‍ തുറന്നു പുറത്തേക്ക് ഒഴുക്കി കളയും. ചെറുതോണി ഡാമിന്റെ താഴ്ന്ന പ്രദേശത്തില്‍ ഉള്ളവരും ചെറുതോണി , പെരിയാര്‍ നദിക്കരയില്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.