‘ഈ വര്‍ഷം ലോഡ് ഷെഡിങ് ഉണ്ടാവില്ല’

Web Desk
Posted on January 24, 2018, 9:30 am

തിരുവനന്തപുരം: ഈ വര്‍ഷം ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ വൈദ്യുതി വാങ്ങാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

സമവായമില്ലാതെ അതിരപ്പിള്ളി പദ്ധതിയെപ്പറ്റി ചിന്തിക്കാനാവില്ല. സമവായമുണ്ടെങ്കില്‍ ഉടന്‍ തന്നെ പദ്ധതി തുടങ്ങുമെന്നും മന്ത്രി എം.എം മണി പറഞ്ഞു. അതേസമയം സംസ്ഥാനം സൗരോജ്ജമേഖലയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.