23 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 16, 2025
January 15, 2025
January 15, 2025
January 11, 2025
January 9, 2025
December 31, 2024
December 30, 2024
December 29, 2024
December 28, 2024
December 27, 2024

എം എൻ ദിനം സമുചിതമായി ആചരിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 27, 2024 11:01 pm

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാരാധ്യ നേതാവും മുൻ മന്ത്രിയും പ്രഗത്ഭ പാർലമെന്റേറിയനും ആയിരുന്ന എം എൻ ഗോവിന്ദൻ നായരുടെ ചരമവാർഷിക ദിനം സംസ്ഥാനത്ത് സമുചിതമായി ആചരിച്ചു. സംസ്ഥാന വ്യാപകമായി ഛായാചിത്രത്തിൽ പുഷ്പാർച്ചന, പാർട്ടി പതാക ഉയർത്തൽ, അനുസ്മരണ യോഗങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. 

പാർട്ടി സംസ്ഥാന കൗൺസിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പട്ടം പി എസ് സ്മാരകത്തിൽ നടന്ന അനുസ്മരണ ചടങ്ങില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ സംസാരിച്ചു. ദേശീയ കൗണ്‍സില്‍ അംഗം ജി ആര്‍ അനില്‍, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മുരളി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.