Web Desk

ന്യൂഡൽഹി

February 01, 2020, 9:24 pm

തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ചു

Janayugom Online

രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മഹാത്മാ ഗാന്ധി ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംഎൻആർഇജിഎ) ബജറ്റ് വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. 9500 കോടി രൂപയുടെ കുറവാണ് ഇന്നലെ പ്രഖ്യാപിച്ച ബജറ്റിൽ വരുത്തിയത്. 209–20ൽ 71,001 കോടി രൂപയാണ് എംഎൻആർഇജിഎയ്ക്കായി അനുവദിച്ചത്. എന്നാൽ ഇക്കുറി അത് 61,600 കോടി രൂപയായി വെട്ടിക്കുറച്ചു. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ വീണ്ടും തകിടം മറിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

അതിനിടെ ഗ്രാമീണ റോഡുകൾക്കുള്ള 5000 കോടി വർധിപ്പിച്ചു. കഴിഞ്ഞ ബജറ്റിൽ 14,070 കോടി രൂപയായിരുന്നത് ഇക്കുറി 19,500 കോടി രൂപയായി വർധിപ്പിച്ചു. എന്നാൽ പാവപ്പെട്ട ജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് പകരം റോഡ് വികസനത്തിന് കൂടുതൽ ഫണ്ട് അനിുവദിച്ചത് യുക്തിരഹിതമാണെന്ന ആക്ഷേപം ഇതിനികം ഉയർന്നിട്ടുണ്ട്. കർഷകർക്ക് അവർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിപണയിൽ എത്തിക്കുന്നത് കൂടുതൽ സുതാര്യമാക്കുന്നതിനാണ് റോഡ‍് വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിച്ചതെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ കോർപ്പറേറ്റുകൾക്ക് താൽപ്പര്യമുള്ള കരാർ കൃഷി ( കോൺട്രാക്ട് ഫാമിങ്) പ്രോത്സാഹിപ്പിക്കുന്നതിനാണ് റോഡ് വികസനമെന്ന ആക്ഷേപം ഇതിനകം ഉയർന്നിട്ടുണ്ട്.

you may also like this video;