May 28, 2023 Sunday

Related news

May 25, 2023
May 21, 2023
May 18, 2023
May 2, 2023
April 25, 2023
April 18, 2023
April 18, 2023
April 16, 2023
March 29, 2023
March 26, 2023

മലയാളികളുടെ പോക്കിതെങ്ങോട്ട്! സദാചാരഗുണ്ടായിസത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു

Janayugom Webdesk
December 16, 2019 7:18 pm

കൊല്ലം: സദാചാരഗുണ്ടായിസത്തിന്റെയും ആൾകൂട്ട ആക്രമണത്തിന്റെയും ഇരയായി ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി. അഞ്ച് ദിവസം മുമ്പ് കൊല്ലം ആണ്ടൂരിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആണ്ടൂർ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ രാത്രി എത്തി എന്നാരോപിച്ച് സ്ത്രീയുടെ ഭർത്താവുൾപ്പെടെയുള്ളവർ അനിലിനെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് അനിലിനെ ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു. ആദ്യം കൊട്ടാരക്കര ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് ഇന്നലെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

you may also like this video


വിദേശത്തായിരുന്ന അനിൽ കുമാർ അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്. ആൾക്കൂട്ട ആക്രമണവും സദാചാരഗുണ്ടായിസവുമെല്ലാം കേരളത്തിലും അരങ്ങു വാഴുമെന്ന തരത്തിലാണ് സംഭവങ്ങളുടെ പോക്ക്. ഇതുമായി ബന്ധപ്പെട്ട് സ്രീയുടെ ഭർത്താവ് സഹദേവൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവവത്തിൽ ഇനിയും ആളുകൾക്ക് ബന്ധമുണ്ടെന്നും എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ബന്ധുക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.