ഭോപ്പാൽ: വെളുത്തുള്ളി മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി ക്രൂരമായി മർദ്ദിച്ചു. മധ്യപ്രദേശിലെ മന്ദസൗറിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെയാണ് പുറം ലോകം സംഭവം അറിയുന്നത്. പ്രദേശത്തെ മൊത്തവിപണി ചന്തയിൽ വെളുത്തുള്ളി വിൽക്കാൻ എത്തിയപ്പോഴാണ് വെളുത്തുള്ളി ചാക്കുകൾ മോഷണം പോയതായി കർഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യുവാവാണ് വെളുത്തുള്ളി മോഷ്ടിച്ചതെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി മർദ്ദിച്ചത്. യുവാവ് മോഷ്ടിച്ച വെളുത്തുള്ളി ചാക്ക് കണ്ടെടുത്തുവെന്ന് കർഷകൻ ബദ്രില പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വിഷയം ഗൗരവമേറിയതാണെന്നും ആൾക്കൂട്ട മർദ്ദത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ദസൗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് എസ്എൽ ബൗരസി അറിയിച്ചു.
English Summary: Mob lynching for stealing garlic.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.