അമ്പൂരിയില്‍ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി

Web Desk
Posted on July 24, 2019, 6:13 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയില്‍ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി.  പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കുറ്റക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് പൂവാര്‍ സ്വദേശി രാഖിമോള്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 21 മുതല്‍ രാഖിമോളെ കാണാനില്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.