ലോക്ക്ഡൗണ്‍ നില നില്‍ക്കേ മഹാരാഷ്ട്രയില്‍ ഇരുന്നൂറോളം വരുന്ന ആള്‍ക്കൂട്ടം മൂന്ന് പേരെ തല്ലിക്കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പാല്‍ഘര്‍ ജില്ലയിലായിരുന്നു സംഭവം. നാസിക്കിലേക്ക് യാത്ര ചെയ്യുകയായിരുന്ന നിലേഷ് തല്ഗഡെ, സശീല്ഗിരി, മഹാരാജ് എന്നിവരാണ് മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഡ്രൈവറും രണ്ട് മുംബൈ സ്വദേശികളുമാണ് മരിച്ചത്.
കവര്ച്ചാക്കാരാണെന്ന് സംശയിച്ചാണ് ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരെ മര്‍ദ്ദിക്കുന്നത് തടയാൻ ശ്രമിച്ച അഞ്ച് പൊലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഇരുന്നൂറോളം വരുന്ന ഗ്രാമവാസികള്‍ കല്ലെറിയുകയും വാഹനം തടയുകയും ചെയ്തു.
വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും ബലമായി പിടിച്ച് വലിച്ച് പുറത്തിറക്കുകയും വടി കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. കാസ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കും ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോദസ്ഥനുമാണ് പരിക്കേറ്റത്.
English Summary: Mob lynching in Maharashtra.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.