19 April 2024, Friday

Related news

March 25, 2023
December 29, 2022
April 13, 2022
December 17, 2021
October 3, 2021
September 13, 2021
September 10, 2021
September 10, 2021

ലൗജിഹാദ് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു ആണ്‍കുട്ടിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു

Janayugom Webdesk
September 10, 2021 5:46 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ ലൗജിഹാദ് നടത്തിയെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയാക്കി. മുസ്‌ലിമാണെന്നും ലൗജിഹാദ് നടത്തിയെന്നും ആരോപിച്ചാണ് 16 കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദനത്തിന് ഇരയാക്കിയത്. 12 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിത മതം മാറ്റം നടത്തിയതായും സംഘം ആരോപിച്ചു. സെപ്റ്റംബര്‍ നാലിനാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ 16 കാരനായ ആണ്‍കുട്ടി പെണ്‍കുട്ടിയുമായി ഒളിച്ച് കടന്ന് ഒടുവില്‍ മധ്യപ്രദേശില്‍ എത്തിയത്. ഹിന്ദു പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് മുസ്‌ലിം ആണ്‍കുട്ടി ലൗജിഹാദിന് വിധേയമാക്കിയെന്ന് ആരോപിച്ച് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം ഇരുവരും ഹിന്ദുമതത്തില്‍പ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ തിരിച്ചറിഞ്ഞ നാലുപേര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: mob lynch­ing in MP; Hin­du minor boy get attacked

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.