ആള്‍ക്കൂട്ടാക്രമണം; പ്രതികള്‍ക്കെതിരായ കൊലക്കുറ്റം ഒഴിവാക്കി

Web Desk
Posted on September 10, 2019, 10:52 am

പാറ്റന: ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ഇരുപത്തിനാലുകാരനായ തബ്രിസ് അന്‍സാരിയെ പതിനൊന്ന് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന കേസില്‍ പ്രതികള്‍ക്കെതിരായ കൊലക്കുറ്റം ഒഴിവാക്കി. ഇരയായ ഇരുപത്തിനാലുകാരന്റെ മരണം ഹൃദയാഘാതമൂലമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ 12ാം പ്രതി ശനിയാഴ്ച കീഴടങ്ങിയിരുന്നു. കഴിഞ്ഞ ജൂണ്‍ 18 ന് ജാര്‍ഖണ്ഡിലെ സരായികേല ഖര്‍സാവോം ജില്ലയിലായിരുന്നു സംഭവം. ബൈക്ക് മോഷണം ആരോപിച്ച് ആള്‍ക്കുട്ടം തടഞ്ഞുവച്ച തബ്രിസ് അന്‍സാരിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ആയിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക്് പോകും വഴിയാണ് അക്രമികള്‍ തടഞ്ഞത്. മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായതിനു ശേഷമാണ് അന്‍സാരിയെ പോലീസിന് കൈമാറിയത്. തലയ്ക്കു ക്ഷതമേറ്റ അന്‍സാരി നാല് ദിവസത്തിനു ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.