Friday
19 Apr 2019

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫോൺ കാൾ മുറിഞ്ഞു, വിവാദം

By: Web Desk | Thursday 27 September 2018 5:22 PM IST


ഫോണില്‍ സംസാരം മുറിയുന്നത്തിന്റെ പ്രശ്‌നം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബോധ്യപ്പെട്ടു. ഡെല്‍ഹിയിലെ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുള്ള യാത്രയില്‍ താമസസ്ഥലത്തേക്ക് വിളിച്ച മോഡിക്ക് നിരവധി തവണയാണ് ഇടയ്ക്കുവെച്ച്‌ സംഭാഷണം മുറിഞ്ഞത്. രാജ്യത്തെ സാധാരണക്കാരൻ  ഫോണ്‍ വിളിക്കുമ്പോള്‍നേരിടുന്ന കോള്‍ മുറിയല്‍ പ്രശ്‌നം ഇപ്പോള്‍  പ്രധാനമന്ത്രിക്കും ശരിക്കും ബോധ്യപ്പെട്ടിരിക്കയാണ്.

കോള്‍ മുറിയല്‍ പ്രശ്‌നം സേവനദാതാക്കള്‍ പരിഹരിക്കണമെന്ന് പല തവണ ട്രായ് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് ഫലവത്തായിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിക്ക് തന്നെ ഇത്തരമൊരു അവസ്ഥയുണ്ടായപ്പോഴാണ് ടെലികോം വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നേരിട്ട് ഇക്കാര്യത്തില്‍ ടെലികോം വകുപ്പിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Related News