Web Desk

ന്യൂഡൽഹി

March 14, 2020, 8:07 pm

മൊബൈല്‍ ഫോണുകള്‍ക്ക് ഇനി മുതല്‍ 18% വില വര്‍ദ്ധിക്കും!

Janayugom Online

രാജ്യത്ത് മൊബൈൽ ഫോണുകളുടെ ജി എസ് ടി നിരക്ക് 12 ശതമാനത്തിൽ നിന്നും 18 ശതമാനമായി വർദ്ധിപ്പിച്ചു. ഇന്നലെ ചേർന്ന 34ാമത് ജി എസ് ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരമൻ പറഞ്ഞു. 2018–19 സാമ്പത്തിക വർഷത്തിലെ ജി എസ് ടി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂൺ 30 വരെ നീട്ടിനൽകി. വാർഷിക വിറ്റുവരവ് അഞ്ച് കോടിവരെയുള്ളവർ റിട്ടേണുകൾ ഫയൽ ചെയ്യണം. നേരത്തെ റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള പരിധി രണ്ട് കോടി രൂപ ആയിരുന്നു.
രാസവളം, ചെരുപ്പുകൾ എന്നിവയുടെ നികുതി നിരക്കുളിൽ വ്യത്യാസം വരുത്തുന്നത് കൗൺസിൽ മാറ്റിവച്ചു. നിലവിലെ സാമ്പത്തിക മാന്ദ്യവും കൊറൊണ വൈറസ് ബാധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. തുണിത്തരങ്ങളുടെ നികുതി നിരക്കുകൾ ഏകീകരിക്കുന്നതും തൽക്കാലം മാറ്റിവച്ചു. ജി എസ് ടി സംവിധാനത്തിലെ സാങ്കേതിക പാളിച്ചകൾ പരിഹരിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് നന്ദൻ നിലക്കേനി അവതരിപ്പിച്ചു. 2021 ജനുവരി മാസത്തോടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് അദ്ദേഹം യോഗത്തെ അറിയിച്ചു. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയവയുടെ ജി എസ് ടി നിരക്ക് 12 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായി കുറച്ചു. തീപ്പെട്ടിയുടെ ജി എസ് ടി നിരക്ക് 12 ശതമാനമായി ഏകീകരിച്ചു. ജൂൺ 30 ന് മുമ്പ് റിട്ടേണുകൾ ഫയൽ ചെയ്യാവരിൽ നിന്നും പിഴ ഈടാക്കാനും യോഗം തീരുമാനിച്ചു.

Eng­lish Sum­ma­ry: Mobile gst increased up to 18%

You may also like this video