Web Desk

കാശ്മീര്‍

January 26, 2021, 2:18 pm

കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

Janayugom Online

കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. റിപ്പബ്ലിക് ദിനാഘോഷളുടെ ഭാഗമായി സുരക്ഷ മുൻനിര്‍ത്തിയാണ് കശ്മീരിലെ ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണമെന്ന് വാര്‍ത്താ ഏജൻസി എഎൻഐ റിപ്പോര്‍ട്ട് ചെയ്തത്.

സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കശ്മീരില്‍ ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാറുണ്ട്. 2005 മുതലാണ് ഈ രീതി ആരംഭിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മാസങ്ങളോളം നീണ്ടിരുന്നു.

ENGLISH SUMMARY: MOBILE INTERNET BANNED IN KASHMIR

YOU MAY ALSO LIKE THIS VIDEO