കോവിഡ്; എറണാകുളത്ത് രോഗപ്രതിരേധത്തിന് മൊബെെല്‍ മെഡിക്കല്‍ ടീം വരുന്നു

Web Desk

എറണാകുളം

Posted on July 25, 2020, 9:11 pm

കോവിഡ് രോഗവ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ പരിശോധനയും ചികിത്സയും കൂടുതല്‍ ഫലപ്രദമാക്കാന്‍ എമര്‍ജന്‍സി മൊബെെല്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തനം ആരംഭിക്കുന്നു. അടുത്ത ആഴ്ച മുതലായിരിക്കും പ്രവര്‍ത്തനം തുടങ്ങുക. വാഹനത്തില്‍ ഡോക്ടര്‍ , നഴ്സ് തുടങ്ങിയവര്‍ ഉണ്ടായിരിക്കും.

അടിയന്തര ചികിത്സ ഉറപ്പാക്കാനും , കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിക്കുക എന്നിങ്ങനെയാണ് ടീമിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കളക്ടര്‍ സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് ജില്ലാതല യോഗത്തിലാണ് തീരുമാനം.

രോഗവ്യാപനം രൂക്ഷമായ ക്ലസ്റ്ററുകളില്‍ രോഗലക്ഷണമുള്ളവര്‍ക്കും മറ്റ് അത്യാവശ്യക്കാര്‍ക്കും ചികിത്സ ലഭ്യമാക്കുന്നതിനാണ് ഇത്തരമെരു പദ്ധതി ആവിശ്കരിച്ചത്.

Eng­lish sum­ma­ry: Mobile med­ical  team in Ernaku­lam

You may also like this video: