തിരുവനന്തപുരം; ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോൺ അടിച്ചുമാറ്റുന്ന കള്ളനെ ഒടുവിൽ പിടികൂടി. ഒളവണ്ണ കമ്ബിളിപ്പറമ്ബ് വി. പി. ഹൗസിൽ സൽമാൻ ഫാരിസ് (24) ആണ് പിടിയിലായത്. നഗരത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് മാത്രമാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.
ഇത്തരത്തിൽ ഒട്ടേറെ മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചിരുന്നുകഴിഞ്ഞ ദിവസം മാങ്കാവിലെ വീട്ടിൽ നിന്ന് മോഷ്ടിച്ച ഫോൺ ഗൾഫ്ബസാറിൽ വിൽപനയ്ക്കായി കൊണ്ടുവന്നപ്പോൾ സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കസബ എസ്ഐ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇയാളെ പിടികൂടുകയായിരുന്നു.
നഗരത്തിലെ മൊബൈൽ ഫോൺ കച്ചവടക്കാരും പൊലീസും ചേർന്നുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പാണ് ഫാരിസിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. സ്റ്റേഷൻ പരിധിയിൽ നിന്ന് മൊബൈൽ ഫോണുകൾ പോയ പരാതി ലഭിച്ചാൽ, ഫോണിന്റെ ഐഎംഇഐ നമ്പർ പൊലീസ് മൊബൈൽ ഫോൺ കച്ചവടക്കാരുടെ ഗ്രൂപ്പിൽ ഇടും. കച്ചവടക്കാരുടെ അടുത്തുകൊണ്ടുവരുന്ന ഫോണുകളുടെ ഐഎംഇഐ ഈ ഗ്രൂപ്പിൽ അവരും ഇടും. മോഷണം പോയെന്നു പൊലീസ് നൽകിയ നമ്ബർ എല്ലാ കച്ചവടക്കാരുടെ പക്കലും ഉണ്ടാകും. ഇങ്ങനെയാണ് കഴിഞ്ഞ ദിവസം സൽമാൻ ഫാരിസിനെ പൊലീസ് പിടികൂടിയത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.