ഇനി നെറ്റ് സ്പീഡ് ഇല്ല എന്ന് പറയരുത്; ഈ വിദ്യ പരീക്ഷിക്കൂ…

Web Desk
Posted on September 12, 2020, 9:06 pm

മൊബൈലിന് റെയ്ഞ്ചില്ലാത്തത് ഇന്ത്യയിലൊരു പ്രശ്നമാണ്. അപ്പോഴാണ് ആളുകൾ റെയ്ഞ്ച് പ്രശ്നത്തെ മറികടക്കാനുള്ള കുറുക്കുവഴികൾ ആലോചിക്കുന്നത്. മൊബൈൽ സിഗ്നൽ റെയ്ഞ്ച് കുറവുള്ള ഇടങ്ങളിൽ റെയ്ഞ്ച് വർധിപ്പിക്കുന്നതിനുള്ള സിഗ്നൽ ബൂസ്റ്റർ ഉപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്. ഈ ഒരു റെയ്ഞ്ചില്ലായ്മ എങ്ങനെയാണ് തരണം ചെയ്യുക എന്ന് നോക്കാം.

നമ്മൾ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു കട്ടയൊക്കെ റെയ്ഞ്ച് മാത്രമേ കിട്ടുന്നുള്ളൂവെങ്കിൽ ഫുൾ റെയ്ഞ്ച് കിട്ടുന്നതിനുവേണ്ടി യൂണിവേഴ്സൽ സിഗ്നൽ ബൂസ്റ്റർ എന്ന സംവിധാനം വഴി ഫുൾ ഇന്റർനെറ്റ് നമുക്ക് ലഭ്യമാകുന്നു. ഈ സംവിധാനം കൂടുതലായും വാങ്ങാൻ കിട്ടുന്നത് ബാങ്ക്ഗുഡ്, അലിഎക്സ്പ്രസ്സ് എന്നിവ വഴിയാണ്.

ഇതിൽ മൂന്ന് കമ്പോളൻസ് ഉണ്ട്. ഔട്ട്ഡോർ ആന്റിനം ഇത് സിഗ്നൽ കിട്ടുന്ന ഭാഗത്ത് വയ്ക്കണം. ഇത് വഴി ടവറിൽ നിന്നുള്ള സിഗ്നൽ ലഭ്യമാകുന്നു. ഇത് വാങ്ങുമ്പോൾ 2g 3g 4g എല്ലാം ഉപയോഗിക്കാൻ പറ്റുന്ന ട്രൈബാൻഡ് വാങ്ങാൻ ശ്രമിക്കുക

Eng­lish sum­ma­ry; mobile net speed new tips

you may also like this video;